Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Fraud Case

മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സ്: ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

കൊ​ച്ചി: മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. 1000 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​ര്‍, പി​താ​വ് ബാ​ബു ഷാ​ഹി​ര്‍, ഷോ​ണ്‍ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍.

സി​നി​മ​യു​ടെ ലാ​ഭ​വി​ഹി​ത​ത്തി​ല്‍ 40% ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഏ​ഴു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്ന അ​രൂ​ര്‍ സ്വ​ദേ​ശി സി​റാ​ജ് വ​ലി​യ​വീ​ട്ടി​ല്‍ ഹ​മീ​ദ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. സി​റാ​ജി​ന്‍റെ പ​രാ​തി​യി​ല്‍ മ​ര​ട് പോ​ലീ​സ് ആ​യി​രു​ന്നു കേ​സ് എ​ടു​ത്ത​ത്.

2024ല്‍ ​ആ​ണ് സി​നി​മ പു​റ​ത്തി​റ​ങ്ങി​യ​ത്. 200 കോ​ടി​ക്ക് മു​ക​ളി​ല്‍ ക​ള​ക്ഷ​ന്‍ നേ​ടി​യ സി​നി​മ വ​ലി​യ ലാ​ഭം നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ മു​ട​ക്കു​മു​ത​ലോ ലാ​ഭ​വി​ഹി​ത​മോ സി​റാ​ജി​ന് ന​ല്‍​കി​യി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് സി​റാ​ജ് പ​രാ​തി ന​ല്‍​കി​യ​ത്.

വി​ശ്വാ​സ​വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന, ച​തി എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. നേ​ര​ത്തെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ര്‍​മ്മാ​താ​ക്ക​ളു​ടെ അ​പ്പീ​ല്‍ സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യും ത​ള്ളി​യി​രു​ന്നു.

Latest News

Corehub Up